ജിദ്ദ: ഇത്തവണ 10 ലക്ഷം തീർഥാടകർക്ക് ഹജ്‌ജിന് അവസരം ഒരുക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഹജ്‌ജ് തീർഥാടനം പ്രതിസന്ധിയിൽ ആയിരുന്നു. അതിന് പിന്നാലെയാണ് ഇത്തവണ കോവിഡ് വ്യാപനത്തിൽ കുറവ് ഉണ്ടായതോടെ റെക്കോർഡ് തീർഥാടകർക്ക് ഹജ്‌ജിന് അവസരം നൽകാൻ സൗദി തീരുമാനിച്ചത്.
ആഭ്യന്തര, അന്താരാഷ്‌ട്ര യാത്രക്കാർ ഉൾപ്പടെയാണ് 10 ലക്ഷം തീർഥാടകർ എന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. പത്ത് ലക്ഷം പേര്‍ക്ക് അനുമതി നല്‍കുമ്പോള്‍ ഓരോ രാജ്യങ്ങള്‍ക്കും നീക്കിവെക്കേണ്ട ക്വാട്ട ആരോഗ്യമന്ത്രാലയവുമായി ചേര്‍ന്ന് തീരുമാനിക്കുമെന്നും സൗദി ഹജ്‌ജ് ഉംറ മന്ത്രാലയം അറിയിച്ചു. 65 വയസിൽ താഴെയുള്ള ആളുകൾക്കായിരിക്കും ഇത്തവണ തീർഥാടനത്തിന് അനുമതി നൽകുക.
തീർഥാടനത്തിന് എത്തുന്ന ആളുകൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം സൗദിയിൽ താമസിക്കുന്ന 60,000 ആളുകൾക്ക് മാത്രമാണ് ഹജ്‌ജിന് അനുമതി നൽകിയത്.
Read also: ബൂസ്‌റ്റർ ഡോസ് വാക്‌സിനേഷൻ; കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച അവലോകന യോഗം ഇന്ന്