പോലീസ് നായകൾക്കും ബുള്ളറ്റ് പ്രൂഫ് കവചം വേണം; 10 വയസുകാരൻ സമാഹരിച്ചത് 2 കോടി രൂപ

By Desk Reporter, Malabar News
Bullet Proof Vests for Police Dogs_2020 Sep 03
Ajwa Travels

വാഷിം​ഗ്ടൺ: പല കേസുകളിലും പോലീസിന് നിർണ്ണായക തെളിവുകളും സഹായങ്ങളും ചെയ്യുന്നവരാണ് പോലീസ് നായകൾ. എന്നാൽ പലപ്പോഴും പോലീസ് ഉദ്യോ​ഗസ്ഥർക്കു ലഭിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ പോലീസ് നായകൾക്ക് ലഭിക്കാറില്ല. ഈ നിരീക്ഷണമാണ് യു.എസിലെ ഒഹിയോ സ്വദേശിയായ 10 വയസുകാരനെ പോലീസ് നായകൾക്കു വേണ്ടി തനിക്കു കഴിയും വിധമുള്ള സഹായം ചെയ്യണമെന്ന തീരുമാനത്തിൽ എത്തിച്ചത്. പോലീസ് നായകൾക്ക് ബുള്ളറ്റ് പ്രൂഫ് കവചം നൽകാനാണ് ഈ കൊച്ചുമിടുക്കൻ തീരുമാനിച്ചത്. രണ്ടു കോടി രൂപയിലധികമാണ് ഇതുവരെ ഈ 10 വയസുകാരൻ സ്വരൂപിച്ചത്.

ബ്രാഡി സ്നാകോവ്സ്കി എന്ന മിടുക്കനാണ് പോലീസ് നായകൾക്കുവേണ്ടി ബുള്ളറ്റ് പ്രൂഫ് കവചങ്ങൾ വാങ്ങി നൽകുന്നതിനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നത്. തന്റെ എട്ടാം വയസിൽ കുടുംബാം​ഗങ്ങൾക്കൊപ്പം ടിവിയിൽ കണ്ട ഒരു പരിപാടിയാണ് ബ്രാഡിയെ ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചത്. “ഞങ്ങൾ ഒരുമിച്ച് ടിവി പരിപാടി കാണുകയായിരുന്നു, പോലീസ് നായ ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിക്കാത്തത് ഞാൻ ശ്രദ്ധിച്ചില്ല, പക്ഷേ മകൻ അത് ശ്രദ്ധിച്ചു. എട്ടു വയസ് മാത്രമുള്ള ഒരു കുട്ടി ഇത്തരത്തിൽ ചിന്തിച്ചതിൽ എനിക്ക് അതിശയം തോന്നി, ആ പ്രശ്‌നം പരിഹരിക്കാൻ അവൻ ശ്രമം ആരംഭിച്ചപ്പോൾ എനിക്ക് വളരെയധികം അഭിമാനം തോന്നി”- ബ്രാഡിയുടെ മാതാവ് ലിയ ടോർണബെൻ പറഞ്ഞു.

പോലീസ്, സൈനിക നായകൾക്ക് ബുള്ളറ്റ് പ്രൂഫ് കവചങ്ങൾ വിതരണം ചെയ്യുന്നതിനായി പണം സ്വരൂപിക്കാൻ ബ്രാഡി കെ 9 ഫണ്ടിന് തുടക്കം കുറിച്ചു. തുടർന്ന് ഒരു ​ഗോ ഫണ്ട് മി പേജുണ്ടാക്കി. ഇതിലൂടെ ആദ്യത്തെ നാല് ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ വാങ്ങാൻ പണം ലഭിച്ചു. ഇപ്പോൾ, ബ്രാഡി 257 നായകൾക്ക് ബുള്ളറ്റ് പ്രൂഫ് വസ്ത്രം നൽകി, 315,000 ഡോളറിലധികം സമാഹരിച്ചു. 23 സംസ്ഥാനങ്ങളിലും കാനഡയിലും പോലീസ് നായകൾക്കായി ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സൈനിക നായകൾക്കും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ ബ്രാഡി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE