വൻ കഞ്ചാവ് വേട്ട; ഒരു കോടിയോളം വിലവരുന്ന കഞ്ചാവ് പിടികൂടി

By Desk Reporter, Malabar News
Ganja News_2020 Aug 15
Representational Image
Ajwa Travels

വയനാട്: തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ എക്സൈസ്സ് സംഘം നടത്തിയ വാഹന പരിശോധനയിൽ 100 കിലോയോളം കഞ്ചാവ് പിടികൂടി. കേരള – കർണാടക അതിർത്തിയിൽ പിടികൂടിയ കഞ്ചാവ് വിപണിയിൽ ഒരു കോടിയോളം വിലമതിക്കുന്നതാണ്. വയനാട് കൽപ്പറ്റ പിണങ്ങോട് സ്വദേശി രഞ്ജിത്തും, കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഖിൽ കുമാറുമാണ് കസ്റ്റഡിയിൽ ഉള്ളത്.

പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അടുത്ത കാലത്തായി വൻ തോതിലാണ് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ വയനാട് അതിർത്തികളിലൂടെ സംസ്ഥാനത്തേക്ക് കടത്തുന്നത്. എളുപ്പത്തിൽ കേരളാതിർത്തി കടന്നു കിട്ടുമെന്ന സാധ്യതയാണ് ലഹരി കടത്തുകാരുടെ ഇഷ്ട്ട പാതയായി വയനാടൻ അതിർത്തികൾ മാറുവാൻ കാരണം. കോവിഡ് നിയന്ത്രണങ്ങളുടെ മറവിലാണ് അതിർത്തികളിൽ ലഹരി കടത്ത് നടക്കുന്നത്. അവശ്യ ഭക്ഷ്യ വസ്തുക്കൾ കൊണ്ടുവരാൻ എന്ന വ്യാജേനയാണ് പച്ചക്കറി വണ്ടികളിലും മറ്റും വ്യാപകമായി ലഹരി കടത്ത് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE