കൊല്ലം: ജില്ലയിലെ കൊട്ടാരക്കരയിൽ 12 വയസുകാരി പീഡനത്തിനിരയായതിനെ തുടർന്ന് ഗർഭിണിയായി. സംഭവത്തിൽ കുട്ടിയുടെ ബന്ധുവായ 21കാരനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. ഇന്നലെ വൈകുന്നേരത്തോടെ കടുത്ത വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കുട്ടിക്ക് അസഹനീയമായ വേദന തുടർന്നതോടെ സംശയം തോന്നിയ ഡോക്‌ടർമാർ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് കുട്ടിക്ക് കൗൺസിലിംഗ് നൽകിയതോടെ ബന്ധുവായ യുവാവ് തുടർച്ചയായി പീഡിപ്പിച്ച വിവരം വെളിപ്പെടുത്തുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പോലീസ് യുവാവിനെ കസ്‌റ്റഡിയിൽ എടുത്തത്. ഒരേ കോളനിയിൽ അടുത്തടുത്ത വീടുകളിലാണ് പെൺകുട്ടിയും പ്രതിയായ യുവാവും താമസിക്കുന്നത്.
Read also: അന്വേഷണം പാതിവഴിയിൽ; ഇടുക്കിയിലെ ചന്ദന മോഷണം തുടരുന്നു