ഓഗസ്‌റ്റിൽ 13 ദിവസം ബാങ്ക് അവധി

By News Desk, Malabar News
Bank-Holidays-2023
Ajwa Travels

അടുത്ത മാസം ഓഗസ്‌റ്റിൽ 13 ദിവസം ബാങ്ക് അവധിയായിരിക്കും. ആർബിഐ കലണ്ടർ പ്രകാരമാണ് ബാങ്ക് അവധി. ഗസറ്റ് അവധി ദിവസങ്ങളിൽ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും അവധിയായിരിക്കും. ഒപ്പം രണ്ടാം ശനിയും നാലാം ശനിയും നാല് ഞായറും കൂടി അവധിയിനത്തിൽ ഉൾപ്പെടും. ഇതിന് പുറമെ മതപരമായ അവധി ദിനങ്ങൾ കൂടി വരുന്നുണ്ട്. എന്നാൽ ഈ 13 ദിവസവും കേരളത്തിലെ ബാങ്കുകൾ അവധിയായിരിക്കണമെന്നില്ല. മറ്റ് പ്രദേശത്തെ ബാങ്ക് അവധികളിൽ പലതും ഇവിടെ ബാധകമായേക്കില്ല.

ഓഗസ്‌റ്റ്‌ മാസത്തിലെ അവധി ദിവസങ്ങൾ :

ഓഗസ്‌റ്റ്‌ 1– ഞായർ, ഓഗസ്‌റ്റ്‌ 8 – ഞായർ, ഓഗസ്‌റ്റ്‌ 14– രണ്ടാം ശനി, ഓഗസ്‌റ്റ്‌ 15 – ഞായർ, ഓഗസ്‌റ്റ്‌ 22– ഞായർ, ഓഗസ്‌റ്റ്‌ 28– നാലാം ശനി, ഓഗസ്‌റ്റ്‌ 29– ഞായർ

ഓഗസ്‌റ്റ്‌ 1 – ദ്രുക്‌പ ഷേസി (സിക്കിം), ഓഗസ്‌റ്റ്‌ 8, 9– മുഹറം, ഓഗസ്‌റ്റ്‌  12– രക്ഷാബന്ധൻ, ഓഗസ്‌റ്റ്‌ 13– പേട്രിയോട്ട് ഡേ, ഓഗസ്‌റ്റ്‌ 15– സ്വാതന്ത്ര്യ ദിനം, ഓഗസ്‌റ്റ്‌ 16 – ഷഹൻഷാഹി, ഓഗസ്‌റ്റ്‌ – ജൻമാഷ്‌ടമി, ഓഗസ്‌റ്റ്‌ 19– ശ്രീ കൃഷ്‌ണ ജയന്തി, ഓഗസ്‌റ്റ്‌ 20– ശ്രീ കൃഷ്‌ണാഷ്‌ടമി , ഓഗസ്‌റ്റ്‌ 29– തിതി ഓഫ് ശ്രീമന്ത ശങ്കർദേവ, ഓഗസ്‌റ്റ്‌ 31 -ഗണേശ ചതുർത്തി.

ഈ അവധി ദിവസങ്ങളിൽ രാജ്യമെമ്പാടും ബാങ്ക് അവധി വരുന്നത് മേൽ പറഞ്ഞ ശനി, ഞായർ ദിനങ്ങളിലും സ്വാതന്ത്ര്യ ദിനം, ഗണേഷ ചതുർത്തി, ജൻമാഷ്‌ടമി, മുഹറം എന്നീ ദിവസങ്ങളിലാണ്. ബാക്കി അവധി ദിനങ്ങളിൽ ചിലത് മാത്രമാണ് കേരളത്തിന് ബാധകമാകുന്നത്.

Most Read: പത്രം നിരോധിക്കുക പാർട്ടി നിലപാടല്ല; ജലീലിനെ തള്ളി കോടിയേരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE