പശ്‌ചിമ ബംഗാളില്‍ വാഹനാപകടം; 13 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

By Staff Reporter, Malabar News
accident
Representational Image
Ajwa Travels

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 മരണം. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക ആണ്.

കനത്ത മൂടല്‍ മഞ്ഞ് മൂലം കാഴ്‌ച മറഞ്ഞതിനെ തുടര്‍ന്ന് കാര്‍ എതിരെ വന്ന ട്രക്കിലിടിച്ചായിരുന്നു 13 പേരുടെ ജീവനെടുത്ത അപകടമുണ്ടായത്. കാര്‍ ഇടിച്ചതോടെ നിയന്ത്രണം വിട്ട ട്രക്ക് മറ്റ് വാഹനങ്ങളില്‍ ഇടിച്ചു. നാല് വാഹനങ്ങള്‍ക്കാണ് അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചിത്.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Read Also: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം; രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE