1,400 കോടിയുടെ ഖാദി കുംഭകോണം നടത്തിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ രാജിവെയ്‌ക്കണം; ആംആദ്‌മി

By Central Desk, Malabar News
1,400 crore khadi scam Lt Governor to resign; Aam Aadmi
വിനയ് കുമാർ സക്‌സേന
Ajwa Travels

ന്യൂഡെൽഹി: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് വിനയ് കുമാർ സക്‌സേന 1,400 കോടിയുടെ അഴിമതി നടത്തിയെന്നും ഇതിനുള്ള തെളിവുകൾ കൈവശം ഉണ്ടെന്നും ഇദ്ദേഹം ഇപ്പോൾ അലങ്കരിക്കുന്ന ഡെൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്‌ഥാനം രാജിവെയ്‌ക്കണമെന്നും എഎപി പറയുന്നു.

1,400 കോടി രൂപയുടെ അഴിമതിയെ സംബന്ധിച്ച് ആംആദ്‌മി പാർട്ടിയുടെ എംഎല്‍എ ദുര്‍ഗേഷ് പഥക് നിയമസഭയിലാണ് പറഞ്ഞത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്‌ഥാനം രാജിവെയ്‌ക്കാൻ ആവശ്യപ്പെട്ട് ഡെൽഹി നിയമസഭയിൽ നിശാധര്‍ണ്ണ നടത്തുകയാണ് എഎപി എംഎല്‍എമാര്‍.

ധര്‍ണ ഇപ്പോഴും തുടരുന്ന എംഎല്‍എമാര്‍ വൈകിട്ട് 7 മണിക്ക് ഗാന്ധി പ്രതിമക്ക് താഴെ ധര്‍ണയും ഇരുന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി എംഎല്‍എമാര്‍ രാത്രി നിയമസഭക്കുള്ളിൽ തന്നെ തങ്ങുമെന്ന് എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് പറഞ്ഞു. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഗവർണറുടെ ഓഫീസിൽ സമർപ്പിച്ച 45 ഫയലുകള്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് തിരികെ നല്‍കിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍.

Most Read: എന്താണ് ചിന്തയേയും പെരുമാറ്റത്തേയും ബാധിക്കുന്ന സ്‌കീസോഫ്രീനിയ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE