ഷിഗല്ല; കോഴിക്കോട് ജില്ലയിൽ 15 പേർക്ക് കൂടി രോഗലക്ഷണം

By Trainee Reporter, Malabar News
Representational image
Ajwa Travels

കോഴിക്കോട്: ജില്ലയിൽ 15 പേർക്ക് കൂടി ഷിഗല്ല രോഗലക്ഷണം. മായനാട് കോട്ടാംപറമ്പ് ജംഗ്‌ഷനിൽ ശനിയാഴ്‌ച കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിലാണ് കൂടുതൽ പേർക്ക് രോഗലക്ഷണം കണ്ടെത്തിയത്. 119 പേരാണ് മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത്. മറ്റു ജില്ലകളിൽ നിന്നെത്തിയ 12 പേരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. 5 വയസിന് താഴെയുള്ള രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്‌തു. മറ്റുള്ളവർക്ക് ആന്റിബയോട്ടിക്കുകളും മരുന്നുകളും നൽകി.

ദേശീയ ആരോഗ്യ ദൗത്യത്തിലെ രണ്ട് ഡോക്‌ടർമാർ, രണ്ട് നഴ്‌സുമാർ, രണ്ട് ഫാർമസിസ്‌റ്റുകൾ എന്നിവരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ജില്ലാ കളക്‌ടർ സാംബശിവറാവു, അഡീഷണൽ ഡിഎംഒ ഡോ. ആശാ ദേവി, ഭക്ഷ്യ സുരക്ഷാവിഭാഗം അധികൃതർ എന്നിവരും ക്യാമ്പും പരിസരവും സന്ദർശിച്ചു.

പ്രദേശത്തെ 6 കടകളിൽ നിന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു. നിലവിൽ 6 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇവർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്.

കഴിഞ്ഞ ദിവസം മരിച്ച കുട്ടിക്കും ഷിഗല്ല സ്‌ഥിരീകരിച്ചിരുന്നു. അതേസമയം, രോഗത്തിന്റെ ഉറവിടം ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിനായി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പഠനം തുടങ്ങിയതായി ഡിഎംഒ ഡോ. വി ജയശ്രീ അറിയിച്ചു. ജലത്തിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് സംശയം.

Read also: മാനന്തവാടിയിൽ കെഎസ്ആർടിസി ജീവനക്കാര്‍ക്ക് കോവിഡ്; സര്‍വീസ് മുടങ്ങില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE