കുരങ്ങിനെ പിന്‍തുടര്‍ന്ന് 15കാരൻ കാട്ടില്‍ കയറിയിട്ട് അഞ്ച് ദിവസം; തിരച്ചില്‍ തുടരുന്നു

By News Desk, Malabar News
Muhammadh souhan
Ajwa Travels

മലപ്പുറം: അരീക്കോട് വെറ്റിലപാറയില്‍ കുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടിലേക്ക് കയറിയ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്തിയില്ല. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. 15കാരനായ കളത്തൊടി മുഹമ്മദ് സൗഹാനെയാണ് കാണാതായത്.

ചെക്കുന്ന്മലയുടെ ചെരുവിലാണ് സൗഹാന്റെ വീട്. വീടിന് സമീപത്ത് കുരങ്ങിനെ കണ്ടതോടെ പിന്‍തുടര്‍ന്ന് ചെക്കുന്ന് മലയിലെ കാട്ടിലേക്ക് സൗഹാൻ ഓടി കയറുകയായിരുന്നു. കാട്ടില്‍ അകപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ അധികൃതരും സന്നദ്ധ വോളണ്ടിയര്‍മാരുമടക്കം 150 പേര്‍ മലകയറി തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ചെങ്കുത്തായ പാറകളും മുള്‍ക്കാടുകളും പാമ്പുകളും മറ്റ് വന്യ മൃഗങ്ങളുമുള്ള വലിയ മലയിലാണ് സംഘം തിരച്ചില്‍ നടത്തിയത്. ഇന്നും തിരച്ചില്‍ തുടരുകയാണ്.

ഇരുനിറത്തിലുള്ള മുഹമ്മദ് സൗഹാന്, തള്ളവിരൽ വായയിൽ ഇടുന്ന പ്രകൃതമുണ്ട്. എന്തങ്കിലും വിവരം ലഭിക്കുന്നവർ 0483 2850222  നമ്പറിൽ അരീക്കോട് പോലീസ് സ്‌റ്റേഷനിൽ വിവരം നൽകണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Read Also: ‘ഏഴര വര്‍ഷം നടന്നത് മാനസിക പീഡനം’; കോടതിയോട് നന്ദി പറഞ്ഞ് തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE