കണ്ണൂരിൽ 150 കുപ്പി മദ്യം പിടികൂടി; 2 പേർ അറസ്‌റ്റിൽ

By Team Member, Malabar News
Representational image
Ajwa Travels

കണ്ണൂർ : കേരളത്തിലേക്ക് കർണാടകയിൽ നിന്നും കടത്തിയ 150 കുപ്പി മദ്യം പോലീസ് പിടികൂടി. തുടർന്ന് സംഭവത്തിൽ പാനൂർ സ്വദേശികളായ എപി രമിത്ത് ലാൽ(26), പാനൂർ കുന്നോത്ത് തെരുവത്ത് വീട്ടിൽ സുജിത്ത് ലാൽ(30) എന്നിവരെ ഇരിട്ടി പോലീസ് അറസ്‌റ്റ് ചെയ്‌തു. ബെംഗളൂരുവിൽ നിന്നും സംസ്‌ഥാനത്തേക്ക് മദ്യം ഒളിച്ചു കടത്തുന്നതിനിടയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.

തുടർച്ചയായി 2ആം ദിവസമാണ് ഇപ്പോൾ ഇരിട്ടി പോലീസ് മദ്യം പിടികൂടുന്നത്. പോലീസ് സ്‌റ്റേഷന് മുന്നിൽ നടത്തിയ പരിശോധനയിലാണ് 6 പേരുമായി എത്തിയ വാഹനത്തിൽ പ്രതികൾ മദ്യം കടത്തുന്നത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കർണാടകയിൽ നിന്നും കേരളത്തിൽ എത്തിയ പച്ചക്കറി വണ്ടിയിൽ കടത്താൻ ശ്രമിച്ച 360 കുപ്പി മദ്യവും ഇരിട്ടി പോലീസ് പിടികൂടിയിരുന്നു.

ഇരിട്ടി സിഐ എംബി രാജേഷ്, എസ്ഐമാരായ കെകെ രാജേഷ്, എം അബ്ബാസലി, ടികെ അഖിൽ, സിവിൽ പോലീസ് ഓഫീസർമാരായ അബ്‌ദുൽ നവാസ്, എം ഷൗക്കത്തലി, സൗമ്യ കുര്യൻ, പി നിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്.

Read also : 10ലധികം സംസ്‌ഥാനങ്ങളിൽ ബ്ളാക്ക് ഫംഗസ് ബാധ; മഹാരാഷ്‌ട്രയിൽ മാത്രം 90 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE