അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,512 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,42,158 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 1,474 ആളുകൾ കൂടി കോവിഡ് മുക്‌തരായതോടെ ആകെ കോവിഡ് ബാധിതരിൽ 5,22,356 പേരും രാജ്യത്ത് ഇതുവരെ രോഗ മുക്‌തരായിട്ടുണ്ട്.
4 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,623 ആയി ഉയർന്നു. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 18,179 ആളുകൾ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നുണ്ടെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.
Read also : ബീഹാറില്‍ മെയ് 25 വരെ ലോക്ക്‌ഡൗൺ തുടരും