അബുദാബി: യുഎഇയില്‍ 1,529 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി നടത്തിയ 2,65,482 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
ചികിൽസയിലായിരുന്ന 1,504 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചപ്പോൾ രണ്ടു മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തു. നിലവില്‍ 20,309 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,60,978 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 6,38,771 പേർ ഇതുവരെ രോഗമുക്‌തി നേടിയിട്ടുണ്ട്. അതേസമയം 1,898 പേര്‍ക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായി.
Read Also: പാര്‍ലമെന്ററി സമിതി പുനഃസംഘടന; മോദിക്കെതിരെ പോരാടാനുറച്ച് കോൺഗ്രസ്