രാജ്യത്ത് 24 മണിക്കൂറിൽ 16,738 കോവിഡ് കേസുകൾ; 11,799 രോഗമുക്‌തർ

By Team Member, Malabar News
covid in india
Representational image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 16,738 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,10,46,914 ആയി ഉയർന്നു. അതേസമയം തന്നെ കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌ത പോസിറ്റീവ് കേസുകളേക്കാൾ കുറവാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗമുക്‌തി നേടിയവരുടെ എണ്ണം. 11,799 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്. ഇതോടെ നിലവിൽ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 1,07,38,501 ആളുകളും കോവിഡ് മുക്‌തരായി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ചു മരിച്ചത് 138 പേരാണ്. നിലവിൽ രാജ്യത്ത് രോഗബാധിതരായ 1,56,705 ആളുകളാണ് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 11,799 ആളുകൾ കൂടി രോഗമുക്‌തരായതോടെ രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 1,51,708 ആയി കുറഞ്ഞു. കൂടാതെ 1,26,71,163 ആളുകൾ രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.

Read also : കെഎസ്ആർടിസി ബസ് കാണാതായ സംഭവം; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE