കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന്റെ നവീകരണത്തിന് 17.93 കോടി രൂപ അനുവദിച്ചു

By News Desk, Malabar News
MalabarNews_kannur govt medical collegeCath_lab
Representation Image
Ajwa Travels

കണ്ണൂര്‍: ഗവ. മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 17.93 കോടി രൂപ അനുവദിച്ചു.  ഉപകരണങ്ങള്‍ക്കായി 10.75 കോടി രൂപയും, ആശുപത്രി അനുബന്ധ മറ്റ് വികസനത്തിനായി 7.17 കോടി രൂപയുമാണ് അനുവദിച്ചത്.

ഈ തുകയില്‍ നിന്ന് നൂതന കാത്ത് ലാബിന് (Cath Lab) ആയി 5.5 കോടി രൂപയാണ്  ചെലവഴിക്കുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ അടുത്തറിയുന്നതിനും ദൃശ്യവത്കരിക്കുന്നതിനും സഹായകമാകുന്ന സംവിധാനങ്ങളാണ്  കാത്ത് ലാബില്‍ സജ്ജീകരിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളേജിലുള്ള രണ്ട് കാത്ത് ലാബുകള്‍ക്ക് പുറമേയാണ് പുതിയ നൂതന കാത്ത് ലാബ് സജ്ജമാക്കുന്നത്. ഒരു ലക്ഷത്തോളം കാത്ത് ലാബ് അനുബന്ധ ചികിത്സകളാണ് ഇതുവരെ ഇവിടെ നടത്തിയിട്ടുള്ളത്.

‘കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ’യുടെ സര്‍വേ പ്രകാരം കാത്ത് ലാബ്  അനുബന്ധ ചികിത്സകള്‍  നടത്തിയ ആശുപത്രികളില്‍ ഇന്ത്യയില്‍ നാലാമത്തേയും കേരളത്തില്‍ ഒന്നാമത്തേയും സ്ഥാനമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനുള്ളത്. മൂന്ന് ഷിഫ്റ്റ്  അടിസ്ഥാനത്തിലാണ് കാത്ത് ലാബ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈ ഒരു കാത്ത് ലാബോടെ കൂടുതല്‍ ചികിത്സകള്‍  ഹൃദ്രോഗത്തോട്  അനുബന്ധമായി  നടത്താന്‍ സാധിക്കുന്നതാണ്.

കാത്ത് ലാബിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍  ആണെങ്കിലും ഇതര  മേഖലകളില്‍ കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളജുകളോട് ഒപ്പം കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്. എട്ട് അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന് 96.11 ലക്ഷം രൂപ, ഹാര്‍ട്ട് ലങ് മെഷീന്‍ 90.19 ലക്ഷം, 2 അള്‍ട്രാ സൗണ്ട് മെഷീന് 17.89 ലക്ഷം, യൂറോളജി ഒ.ടി ടേബിള്‍ 13.20 ലക്ഷം, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ 6.5 ലക്ഷം, ഹോള്‍ ബോഡി ഫോട്ടോതെറാപ്പി ചേംബര്‍ 3.3 ലക്ഷം തുടങ്ങിയ 29 ഉപകരണങ്ങള്‍ക്കാണ് 10.75 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

Entertainment News: നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരീഷ് പേരടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE