പീഡനത്തിന് ഇരയായി; തമിഴ്‌നാട്ടിൽ 17കാരി ആത്‌മഹത്യ ചെയ്‌തു

By Syndicated , Malabar News
Sexual-harassment
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ 17കാരിയെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ ആത്‌മഹത്യാ കുറിപ്പില്‍ നിന്നും കുട്ടി ലൈംഗീക പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് കരൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്‌കൂളില്‍ നിന്നും തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി മുറിയില്‍ കയറി കതകടക്കുകയായിരുന്നു.

ഏറെ നേരമായിട്ടും പുറത്തേക്ക് കാണാതായതോടെ അയല്‍വാസി വന്ന് അന്വേഷിച്ചപ്പോഴാണ് ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പിന്നീട് പോലീസിനേയും പെണ്‍കുട്ടിയുടെ അമ്മയേയും വിവരം അറിയിക്കുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല.

മുറിയില്‍ നിന്ന് തന്നെ ആത്‌മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. തന്നെ പീഡിപ്പിച്ചത് ആരാണെന്ന് പറയാന്‍ പേടിയാണെന്ന് പെണ്‍കുട്ടി കുറിപ്പില്‍ പറഞ്ഞിരുന്നു. പീഡനത്തെ തുടര്‍ന്ന് ഇനിയൊരു പെണ്‍കുട്ടിയും കരൂര്‍ ജില്ലയില്‍ ജീവനൊടുക്കേണ്ടി വരരുത് എന്നും കുറിപ്പില്‍ പറയുന്നു. ഇനിയും ഒരുപാട് നാളുകള്‍ ജീവിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നാല്‍ തനിക്ക് പോകാന്‍ സമയമായെന്നും പെൺകുട്ടി കുറിപ്പിൽ സൂചിപ്പിക്കുന്നു.

Read also: രാജസ്‌ഥാൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE