അബുദാബി : യുഎഇയിൽ 1,954 ആളുകൾക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,29,220 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 2 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,952 കോവിഡ് ബാധിതർ കൂടി രോഗമുക്‌തരായിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 5,09,658 പേരും രോഗമുക്‌തരായി. കൂടാതെ നിലവിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുള്ള ആകെ കോവിഡ് മരണങ്ങൾ 1,601 ആയി ഉയർന്നു.
യുഎഇയുടെ വിവിധ ഭാഗങ്ങളിലായി 17,961 ആളുകളാണ് നിലവിൽ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. കൂടാതെ കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 2,04,724 കോവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്‌തമാക്കുന്നുണ്ട്.
Read also : ഐഡിബിഐ ബാങ്കിന്റെ മാനേജ്മെന്റ് നിയന്ത്രണം കൈമാറും; ഓഹരി വിറ്റഴിക്കലിനും കേന്ദ്രത്തിന്റെ അംഗീകാരം