യുഎഇയിൽ 24 മണിക്കൂറിൽ 1,969 കോവിഡ് ബാധിതർ; രോഗമുക്‌തർ 1,946

By Team Member, Malabar News
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 2000ന് താഴെയെത്തി. 1,969 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,946 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തരായി.

നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 5,97,986 ആയി ഉയർന്നു. ഇവരിൽ 5,77,234 ആളുകൾ ഇതുവരെ കോവിഡ് മുക്‌തരാകുകയും ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 2 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ചവരുടെ ആകെ എണ്ണം 1,726 ആയും ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം യുഎഇയിൽ 2,17,849 കോവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതുവരെ രാജ്യത്ത് നടത്തിയ ആകെ കോവിഡ് പരിശോധനകൾ 53.1 ദശലക്ഷത്തിൽ കൂടുതൽ ആണെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 19,026 ആണ്.

Read also : മാസ്‌ക് ഇല്ലാതെ ബ്രസീൽ പ്രസിഡണ്ടിന്റെ മോട്ടോർ സൈക്കിൾ റാലി; പങ്കെടുത്തത് ആയിരങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE