റിയാദ്: സൗദിയിൽ 197 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 203 പേർ രോഗമുക്‌തി നേടി. 4 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 3,66185 ആയി. 3,57,728 പേർ രോഗമുക്‌തി നേടി. ആകെ മരിച്ചവരുടെ എണ്ണം 6,350 ആയി.
2,107 സജീവ കോവിഡ് കേസുകളാണ് നിലവിൽ സൗദിയിലുള്ളത്. ഇതിൽ 329 പേർ മാത്രമാണ് ഗുരുതരാവസ്‌ഥയിൽ കഴിയുന്നത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ശേഷിക്കുന്നവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.
റിയാദ് (78), കിഴക്കൻ പ്രവിശ്യ (43), മക്ക (36), മദീന (10), അൽബാഹ (6), ഖസീം (5), ഹാഇൽ (5), അസീർ (5), ജീസാൻ (3), നജ്‌റാൻ (2) എന്നിങ്ങനെയാണ് രാജ്യത്തെ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം.
Read also: എയിംസ് ജീവനക്കാരനെ കൈയേറ്റം ചെയ്‌ത സംഭവം; എഎപി എംഎൽഎ സോംനാഥ് ഭാരതിക്ക് 2 വർഷം തടവ്