ബിജെപി പ്രവർത്തകന് എതിരെ ആക്രമണം; 2 സിപിഎമ്മുകാർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
MalabarNews_clash
Representation Image
Ajwa Travels

ചാവക്കാട്: തൃശൂർ ഒരുമനയൂരിൽ ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ. കണ്ണിക്കുത്തി കണ്ടമ്പുള്ളി മഹേഷ് (33), മുത്തമ്മാവ് കറുത്തേടത്ത് നിബിൻ (22) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

ഒരുമനയൂർ മാങ്ങോട്ടുപറമ്പ് പെരുമ്പള്ളി പടിയിൽ മാങ്ങോട്ടുപടി പൂവന്തറ രാജേഷിന്റെ മകൻ ജീവനെ (19) അക്രമിച്ചതിനാണ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്‌. ജീവന്റെ സ്‌ഥലത്തുണ്ടായ വഴി തർക്കമാണ് സംഘർഷത്തിനുകാരണം. പ്രതികളായ മഹേഷ്, നിബിൻ എന്നിവരടക്കം മൂന്ന് പേരാണ് ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ പരിക്കേറ്റ ജീവൻ ആശുപത്രിയിൽ ചികിൽസയിലാണ്.

ചാവക്കാട് എസ്എച്ച്ഒ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്‌ഐമാരായ യുകെ ഷാജഹാൻ, സുനിൽ, കെപി ആനന്ദ്, എഎസുമാരായ കെആർ സജിത്ത്കുമാർ, സുധാകരൻ, ബിന്ദുരാജ്, സിപിഒമാരായ സുബീഷ്, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌.

Read also: തൃശൂര്‍ നാട്ടികയില്‍ വഞ്ചി മറിഞ്ഞ് നാലുപേരെ കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE