200 രൂപയുടെ ഇടിവ്; സ്വർണവില പവന് 35,000 ആയി കുറഞ്ഞു

By Team Member, Malabar News
Gold Price
Rep. Image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ബുധനാഴ്‌ച സ്വർണവിലയിൽ 200 രൂപയുടെ കുറവ്. ഇതോടെ സംസ്‌ഥാനത്ത് നിലവിൽ പവന് 35,000 രൂപയായി സ്വർണവില ഇടിഞ്ഞു. 4,375 രൂപയാണ് നിലവിൽ ഗ്രാമിന് വില. ഇതോടെ ഈ ഒരു മാസത്തിനിടെ സംസ്‌ഥാനത്ത് സ്വർണവിലയിൽ ഉണ്ടായ ഇടിവ് 2000 രൂപയായി.

കഴിഞ്ഞ നാല് വർഷത്തിനിടെ ആഗോള വിപണിയിൽ സ്വർണവില നേരിട്ട ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ഇത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസിന്റെ വില 1,763.63 ഡോളറായാണ് കുറഞ്ഞത്. അതായത് ഈ മാസം മാത്രം 7.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.

പലിശ വർധന വേണ്ടിവന്നേക്കുമെന്ന യുഎസ് ഫെഡ് റിസർവിന്റെ അറിയിപ്പാണ് സ്വർണവിപണിയെ ബാധിച്ചത്. കൂടാതെ ഡോളർ നേട്ടമുണ്ടാക്കുകയും ചെയ്‌തോടെ സ്വർണവിലയിൽ ഇടിവ് രൂക്ഷമായി. നിലവിൽ രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 3 മാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ സ്വർണവില.

Read also : ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്ക് എതിരെ കോവാക്‌സിൻ ഫലപ്രദം; യുഎസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE