മലപ്പുറം: വളാഞ്ചേരി സുബിറ ഫർഹത്ത് തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പോലീസ്. കൂടുതൽ ശാസ്‍ത്രീയ പരിശോധനക്ക് ഊന്നൽ നൽകിയാണ് അന്വേഷണം പുരോഗിമിക്കുന്നത്. പെൺകുട്ടിയെ കാണാതായിട്ട് ഇന്നേക്ക് 21 ദിവസം പിന്നിടുകയാണ്. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പടുത്തിയിട്ടുണ്ട്.
ശാസ്‍ത്രീയമായ മാർഗത്തിലൂടെ കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രദേശത്തെ മൂന്ന് ടവറുകൾ കേന്ദ്രീകരിച്ചുള്ള ഫോൺ രേഖകളാണ് പോലീസ് പരിശോധിച്ച് വരുന്നത്. അന്വേഷണം കൂടുതൽ ഊർജിതമാക്കാൻ അഞ്ചംഗ പ്രത്യേക ഉദ്യോഗസ്‌ഥ സംഘത്തെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി. വളാഞ്ചേരി സിഐ ഷമീറാണ് കേസ് അന്വേഷിക്കുന്നത്. തിരൂർ ഡിവൈഎസ്‌പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
മലപ്പുറത്ത് നിന്നുള്ള സൈബർ ടീമും പ്രദേശത്ത് പരിശോധന നടത്തി. പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള ടവർ ലെക്കേഷൻ വിട്ട് പെൺകുട്ടി പോയിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ വഴിക്കുള്ള അന്വേഷണവും പുരോഗിമിക്കുകയാണ്.
ഈ മാസം 10ആം തീയതിയാണ് കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെ കാണാതാകുന്നത്. മാര്‍ച്ച് 10ന് പതിവ് പോലെ വളാഞ്ചേരിയിലെ ക്ളിനിക്കിലേക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയ സുബിറയെ പിന്നീട് കാണാതാവുക ആയിരുന്നു.
Malabar News: അയല്‍ക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍