യുഎഇയിൽ 24 മണിക്കൂറിൽ 2,123 കോവിഡ് കേസുകൾ; 4 മരണം

By Team Member, Malabar News
Ajwa Travels

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് ബാധ 2000ന് മുകളിൽ തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌ 2,123 പേർക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,96,017 ആയി ഉയർന്നു. കൂടാതെ 4 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് ജീവൻ നഷ്‌ടമായത്‌.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആകെ ആളുകളുടെ എണ്ണം 1,724 ആണ്. കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന രോഗമുക്‌തർ 2000ന് മുകളിലാണ്. 2,094 ആളുകളാണ് കോവിഡ് മുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 5,75,288 ആളുകളും ഇതുവരെ രോഗമുക്‌തരായി.

കഴിഞ്ഞ ദിവസത്തെ കണക്കുകൾ കൂടിയായപ്പോൾ യുഎഇയിൽ നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 19,000 കടന്നു. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 19,005 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,49,746 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

Read also : ഹജ്‌ജ്; സൗദിയിൽ താമസിക്കുന്നവർക്ക് മാത്രം അനുമതി, അവസരം 60,000 പേര്‍ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE