24 മണിക്കൂർ, 1 ലക്ഷം ബുക്കിംഗ്; അമ്പരപ്പിച്ച് ഒലയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ

By Staff Reporter, Malabar News
ola-e-scooter
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ഇ-സ്‌കൂട്ടർ വിപണിയിൽ തരംഗമായി ഒല ഇലക്‌ട്രിക്. ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം ബുക്കിംഗുകളാണ് കമ്പനിക്ക് ലഭിച്ചത്. ഒലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് ബുക്കിംഗ് നടക്കുന്നത്. രാജ്യത്ത് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയേറെ ബുക്കിംഗുകൾ നടന്ന സ്‌കൂട്ടറുകൾ വളരെ കുറവാണ്.

വാഹനത്തിന്റെ ഫീച്ചറുകളും, മറ്റ് സവിശേഷതകളും കമ്പനി പൂർണമായും പുറത്തുവിടാത്ത സാഹചര്യത്തിൽ പോലും ഇത്രയധികം ആളുകൾ വിശ്വാസമർപ്പിച്ചത് വലിയ നേട്ടമാണെന്ന് ഒല സിഇഒ ബവിഷ് അഗർവാൾ വ്യക്‌തമാക്കി. വെറും 499 രൂപ ടോക്കൺ തുകയായി നിശ്‌ചയിച്ചാണ് കമ്പനി ഈ സെൻസേഷണൽ മോഡലിന്റെ പ്രീ ലോഞ്ച് ബുക്കിംഗ് ആരംഭിച്ചത്.

ഒലയുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ എസ്1, എസ്1 പ്രോ എന്നീ രണ്ട് വേരിയന്റുകളിലായി ലോഞ്ച് ചെയ്യുമെന്നാണ് സൂചന. ആദ്യത്തേത് ഹ്രസ്വ-ശ്രേണി മോഡലായിരിക്കും. വിലയിൽ കുറവുണ്ടാകും. എന്നാൽ രണ്ടാമത്തെ മോഡൽ കുറച്ചുകൂടി ഫീച്ചറുകൾ ഉൾപ്പെടുന്നതും, വില കൂടിയതും ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കമ്പനി ഇതുമായി ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇതുവരെ നടത്തിയിട്ടില്ല.

Read Also: പൃഥ്വി-ജോജു കോമ്പിനേഷന്റെ ‘സ്‌റ്റാർ’ ലിറിക്കൽ സോങ് റിലീസ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE