തമിഴ്നാട്ടില്‍ പൊങ്കല്‍ സമ്മാനമായി 2500 രൂപ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കും; മുഖ്യമന്ത്രി

By Team Member, Malabar News
Malabarnews_edappadi k palaniswami
എടപ്പാടി കെ പളനിസ്വാമി
Ajwa Travels

ചെന്നൈ : തമിഴ്നാട്ടിലെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പൊങ്കല്‍ സമ്മാനമായി 2500 വീതം നല്‍കുമെന്ന് വ്യക്‌തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ജനുവരി 14 ആം തീയതിയാണ് തമിഴ്നാട്ടില്‍ പൊങ്കല്‍ ഉൽസവം നടക്കുന്നത്. അതിന് മുന്നോടിയായി ജനുവരി 4 ആം തീയതി മുതല്‍ തുക വിതരണം ചെയ്‌തു തുടങ്ങുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

തമിഴ്നാട്ടില്‍ വലിയ ആഘോഷത്തോടെ കൊണ്ടാടുന്ന വിളവെടുപ്പ് ഉല്‍സവമാണ് പൊങ്കല്‍. ഇത്തവണത്തെ പൊങ്കല്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് തുക നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ സംസ്‌ഥാനത്തെ ഏകദേശം 2.6 കോടി റേഷന്‍കാര്‍ഡ് ഉടമകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കാന്‍ പോകുന്നത്. 14 ആം തീയതി പൊങ്കല്‍ ആയതിനാല്‍ അതിന് മുന്‍പ് തന്നെ എല്ലാവരിലേക്കും തുക എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും പൊങ്കല്‍ പ്രമാണിച്ച് സംസ്‌ഥാനത്തെ ആളുകള്‍ക്ക് തുക നല്‍കിയിരുന്നു. 1000 രൂപ വീതമാണ് കഴിഞ്ഞ വര്‍ഷം സംസ്‌ഥാനത്ത് വിതരണം ചെയ്‌തിരുന്നത്.

Read also : ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നതിന് പിന്നില്‍ ന്യായീകരണമില്ല; കെ സുരേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE