രാജ്യത്ത് 26,964 പുതിയ കോവിഡ് കേസുകൾ; 383 മരണം

By News Desk, Malabar News
Covid In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 26,964 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 384 മരണം കൂടി കോവിഡ് മൂലമാണെന്ന് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇതോടെ ആകെ മരണസംഖ്യ 4,45,768 ആയി ഉയർന്നു. നിലവിൽ 3,01,989 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 186 ദിവത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

3,27,83,741 പേർ ഇതുവരെ കോവിഡ് മുക്‌തി നേടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. 82,65,15,754 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, അടുത്ത മാസം മുതൽ വാക്‌സിൻ കയറ്റുമതി പുനഃരാരംഭിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. കൊവാക്‌സിനാണ് കയറ്റുമതി ചെയ്യുക.

പ്രഖ്യാപനം നടത്തിയ ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയ്‌ക്ക് ഡബ്‌ള്യൂഎച്ച്‌ഒ ഡയറക്‌ടർ ജനറൽ നന്ദി പറഞ്ഞു. ഇതോടെ എല്ലാ രാജ്യങ്ങളിലും 40 ശതമാനം വാക്‌സിനേഷൻ ലക്ഷ്യം കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കൂടുതൽ സംസ്‌ഥാനങ്ങളിൽ പ്രൈമറി ക്‌ളാസുകൾ തുടങ്ങി; കർശന സുരക്ഷയിൽ സ്‌കൂളുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE