24 മണിക്കൂറിൽ 2,85,914 രോഗബാധിതർ; പ്രതിദിന കേസുകളിൽ വീണ്ടും വർധന

By Team Member, Malabar News
India New Covid Cases
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷത്തിനരികെ പ്രതിദിന കോവിഡ് കേസുകൾ ഉയർന്നു. 2,85,914 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ വർധനയാണ് പ്രതിദിന രോഗബാധയിൽ ഉണ്ടായത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരേക്കാൾ കൂടുതൽ രോഗമുക്‌തർ രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 2,99,073 പേർക്കാണ് രാജ്യത്ത് കോവിഡ് മുക്‌തി ഉണ്ടായത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് മുക്‌തി നേടിയ ആകെ ആളുകളുടെ എണ്ണം 3,73,70,971 ആയി ഉയർന്നു. കൂടാതെ രാജ്യത്ത് നിലവിൽ കോവിഡ് ബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 22,23,018 ആയും ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 665 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,91,127 ആയി ഉയർന്നു. കൂടാതെ രാജ്യത്തെ നിലവിലെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16.16 ശതമാനമാണ്.

Read also: പഞ്ചാബിൽ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE