കർഷക സമര വേദിക്കടുത്ത് അപകടം; മൂന്ന് കർഷക സ്‍ത്രീകൾ കൊല്ലപ്പെട്ടു

By Web Desk, Malabar News
malappuram death news
Representational Image
Ajwa Travels

ന്യൂഡെൽഹി: കർഷക സമരം നടക്കുന്ന ഡെൽഹി- ഹരിയാന അതിർത്തിയിലുണ്ടായ അപകടത്തിൽ മൂന്നു കർഷക സ്‍ത്രീകൾ കൊല്ലപ്പെട്ടു. ഡിവൈഡറിൽ ഇരിക്കുകയായിരുന്നു സ്‍ത്രീകൾക്ക് നേരെ ട്രക്ക് പാഞ്ഞുകയറിയാണ്‌ അപകടം ഉണ്ടായത്.

അപകടത്തിൽ രണ്ടുപേര്‍ സംഭവ സ്‌ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചും മരണപ്പെട്ടതായി പോലീസ് പറഞ്ഞു. കാർഷിക ബില്ലിനെതിരെ കഴിഞ്ഞ 11 മാസത്തിലേറെയായി ഡെൽഹി- ഹരിയാന അതിർത്തിയായ തിക്രിയിൽ കർഷകർ സമരം ചെയ്‌തു വരികയാണ്. ഇതിനടുത്താണ് ഇന്ന്‌ അപകടം ഉണ്ടായത്.

ഓട്ടോ റിക്ഷാ കാത്ത് ഡിവൈഡറിൽ ഇരിക്കുകയായിരുന്നു സ്‍ത്രീകളെയാണ് ട്രക്ക് ഇടിച്ചിട്ടത്‌. അപകടത്തിന് പിന്നാലെ ഡ്രൈവർ ഓടിരക്ഷപെട്ടതായി പോലീസ് പറയുന്നു. മരിച്ച സ്‍ത്രീകൾ പഞ്ചാബിലെ മാൻസാ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് വിവരം.

Also Read: കോവിഡ് ഇന്ത്യ; 16,156 രോഗബാധ, കേരളത്തിൽ 9,445 കേസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE