പെരിയ: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‍ലാലിന്റെയും മൂന്നാം രക്‌തസാക്ഷിത്വ ദിനാചരണം നാളെ നടക്കും. രാവിലെ 8.30ന് ജില്ലയിലെ കോൺഗ്രസ് യൂണിറ്റ്, ബൂത്ത്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തും. ഡിസിസിയുടെ നേതൃത്വത്തിൽ 9.30ന് കല്യോട്ട് ശരത്‍ലാൽ- കൃപേഷ് സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ യോഗവും നടക്കും.
അനുസ്‌മരണ യോഗം കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ എംപി ഉൽഘാടനം ചെയ്യും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാറ്റ്യൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കുമെന്ന് ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ അറിയിച്ചു.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ അക്രമികള്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്‌ഥലത്തും ശരത്‌ലാല്‍ മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.
Also Read: പ്രാർഥനയുടെ മറവിൽ പീഡനം; പാസ്‌റ്റർക്ക് 17 വർഷം കഠിനതടവ്