കാസർഗോഡ്: ചിറ്റാരിക്കാലിൽ വീട്ടമ്മയെ പീഡിപ്പിച്ച പാസ്‌റ്റർക്ക് 17 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴവും ശിക്ഷ വിധിച്ചു. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
പ്രാർഥനയുടെ മറവിൽ പ്രതിയുടെ വീട്ടിൽ വെച്ചും പരാതിക്കാരിയുടെ വീട്ടിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2014 മാർച്ച് മുതൽ പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പ്രതി ഒന്നര ലക്ഷം പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
Also Read: കോൺസുലേറ്റ് നൽകിയ ഖുർആൻ തിരിച്ചേൽപിക്കും; കെടി ജലീൽ