തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് നൽകിയ ഖുർആൻ കോപ്പികൾ തിരികെ ഏൽപ്പിക്കുമെന്ന് കെടി ജലീൽ എംഎൽഎ. അനാവശ്യമായി തന്നെയും മുഖ്യമന്ത്രിയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഖുർആൻ വിതരണം ചെയ്‌താൽ ഏറ്റുവാങ്ങിയവരും അന്വേഷണ ഏജൻസികളാൽ വിളിക്കപ്പെടാൻ സാധ്യതയെന്നും ജലീൽ തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.
ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്ന് യുഡിഎഫും ബിജെപിയും ഉയർത്തിയ സത്യവിരുദ്ധമായ ആരോപണങ്ങൾ കേരളത്തിലുണ്ടാക്കിയ കോളിളക്കം ഭയാനകമായിരുന്നു. മനസില്ലാ മനസോടെ ഖുർആൻ മടക്കി നൽകുന്നു. കോൺസുൽ അധികൃതർക്ക് കത്ത് അയച്ചെന്നും കെടി ജലീൽ കൂട്ടിച്ചേർത്തു.
Also Read: വാടകയ്‌ക്കെടുത്ത വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ച് മോഷണം; യുവാക്കൾ അറസ്‌റ്റിൽ