സിആർപിഎഫ് കോബ്രയുടെ ഭാഗമായി വനിതകളും; ലോകത്താദ്യം

By Staff Reporter, Malabar News
crpf cobra-women
Ajwa Travels

ന്യൂഡെൽഹി: മാവോവാദികളെ നേരിടാനുള്ള സിആർപിഎഫിന്റെ പ്രത്യേക സേനാ വിഭാഗമായ കോബ്രയിൽ ഇനി വനിതകളും. സേനയുടെ ആറു മഹിളാ ബറ്റാലിയനുകളിൽ നിന്ന് തിരഞ്ഞെടുത്ത 34 വനിതാ ഉദ്യോഗസ്‌ഥർ ഉൾപ്പെട്ട വിഭാഗം നിലവിൽ വന്നതായി സിആർപിഎഫ് പത്രക്കുറിപ്പിൽ അറിയിച്ചു. ലോകത്തിലെ തന്നെ ആദ്യ സമ്പൂർണ വനിതാ കമാൻഡോ സംഘമാണിതെന്നും സിആർപിഎഫ് പറയുന്നു.

കോബ്രയിലെ പുരുഷ കമാൻഡോകൾക്ക് നൽകുന്ന അതേ പരിശീലനമാണ് വനിതകൾക്കും നൽകുന്നത്. വനമേഖലകളിൽ സൈനികനീക്കം നടത്താൻ മൂന്നു മാസത്തെ പ്രത്യേക പരിശീലനം നൽകിയശേഷം ഇവരെ മാവോവാദി മേഖലകളിൽ നിയമിക്കും.

ഹരിയാനയിലെ കാദർപുർ സിആർപിഎഫ് ക്യാമ്പിൽ നടന്ന ചടങ്ങിലാണ് വനിതാ വിഭാഗത്തെ കോബ്രയുടെ ഭാഗമാക്കിയത്. സിആർപിഎഫ് ഡയറക്‌ടർ ജനറൽ എപി മഹേശ്വരി ചടങ്ങിൽ പങ്കെടുത്തു.

2009ലാണ് സിആർപിഎഫ് വനാന്തർഭാഗത്തെ കമാൻഡോ ഓപ്പറേഷനുകളിൽ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോ ബറ്റാലിയൻ ഫോർ റസല്യൂട്ട് ആക്ഷൻ (കോബ്ര) രൂപീകരിക്കുന്നത്. നിലവിൽ 10 ബറ്റാലിയനുകളിലായി 12,000 കമാൻഡോകളാണ് ഉള്ളത്. ഇവരിൽ ഭൂരിഭാഗത്തെയും നിയോഗിച്ചിരിക്കുന്നത് ഛത്തീസ്ഗഢിലെ മാവോവാദി മേഖലകളിലാണ്. കൂടാതെ കുറച്ചുപേരെ വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ ആഭ്യന്തര പ്രക്ഷോഭകരെ നേരിടാനും നിയോഗിച്ചിരിക്കുന്നു.

Read Also: എംഎസ്എംഇ വിഹിതം ജിഡിപിയുടെ 40 ശതമാനമാക്കി ഉയർത്തും; നിതിൻ ഗഡ്‌കരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE