40 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റ; ബിഎസ്എൻഎലിന്റെ കിടിലൻ ഓഫർ

By News Desk, Malabar News
BSNL New Offer
Ajwa Travels

പ്രീ പെയ്‌ഡ്‌ വിഭാഗത്തിൽ വിലകുറഞ്ഞ പ്ളാനുകളിൽ പോലും ആകർഷകമായ ഓഫറുകൾ നൽകി സ്വകാര്യ കമ്പനികളോട് മൽസരിക്കുന്ന പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ മറ്റൊരു കിടിലൻ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ 200 രൂപയിൽ താഴെ പ്രതിദിനം 3 ജിബി നൽകി ബിഎസ്എൻഎൽ ഞെട്ടിച്ചിരുന്നു.

മറ്റുള്ള സേവനദാതാക്കൾ ഏകദേശം 400 രൂപയ്ക്ക് നൽകുന്ന സേവനങ്ങളാണ് പകുതി വിലക്ക് ബിഎസ്‌എൻഎൽ നൽകുന്നത്. പക്ഷേ, എതിരാളികൾ 4ജിയിലേക്ക് കുടിയേറിയപ്പോഴും 3ജിയിൽ തന്നെ തുടരുന്നതാണ് ബിഎസ്എൻഎലിന്റെ ദൗർബല്യം. എങ്കിലും, നിങ്ങളുടെ പ്രദേശത്ത് ബിഎസ്എൻഎൽ 3ജി വളരെ വേഗത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ പരിഗണിക്കാവുന്ന ഏറ്റവും നല്ല ഓഫറാണ് ബിഎസ്എൻഎൽ മുന്നോട്ട് വെച്ചിരിക്കുന്ന 247 രൂപയുടെ പ്രീ പെയ്‌ഡ്‌ എസ്‌ടിവി റീചാർജ്.

പരിധിയില്ലാത്ത പ്രാദേശിക, ദേശീയ കോളിങ് (പ്രതിദിനം 250 മിനിറ്റ്), പ്രതിദിനം 3 ജിബി മികച്ച വേഗതയുള്ള ഡാറ്റ എന്നിവയാണ് 247 രൂപയുടെ റീചാർജിലൂടെ ലഭിക്കുന്നത്. പ്രതിദിന ഇന്റർനെറ്റ് ഉപഭോഗം 3 ജിബിയിൽ കൂടിയാൽ വേഗത 80 കെബിപിഎസായി കുറക്കും. പ്രതിദിനം 100 എസ്എംഎസും ഈ റീചാർജിന്റെ ഭാഗമാണ്. സാധാരണഗതിയിൽ 30 ദിവസമാണ് ഈ റീചാർജ് പ്ളാനിന്റെ കാലാവധി. എന്നാൽ, പ്രമോഷണൽ ഓഫറിന്റെ ഭാഗമായി 40 ദിവസത്തെ വാലിഡിറ്റിയും ബിഎസ്‌എൻഎൽ നൽകുന്നുണ്ട്. അതായത് എസ്‌ടിവി 247 റീചാർജ് ആകെ 120 ജിബി ഡാറ്റ 40 ദിവസത്തേക്ക് വാഗ്‌ദാനം ചെയ്യുന്നു. മറ്റ് സേവന ദാതാക്കൾ ഇതേ വിലക്ക് 50 ജിബിയിൽ താഴെയുള്ള ഡാറ്റ ആനുകൂല്യങ്ങൾ മാത്രമേ നൽകുന്നു എന്നുള്ളതാണ് ഏറെ ശ്രദ്ധേയം. എസ്‌ടിവി 247 പ്ളാനിന് 10 ദിവസം അധിക വാലിഡിറ്റി നൽകുന്ന പ്രമോഷണൽ ഓഫർ 2020 നവംബർ 30ന് അവസാനിക്കും.

രാജ്യത്ത് എല്ലായിടത്തും 4ജി സേവനങ്ങൾ ലഭ്യമാക്കാൻ ബിഎസ്എൻഎലിന് ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും കേരളത്തിൽ ബിഎസ്എൻഎൽ 4ജി നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE