എസ്എസ്എൽസി പരീക്ഷ: 4.27 ലക്ഷം വിദ്യാർഥികൾ, തയ്യാറെടുപ്പുകൾ പൂർത്തിയായി

By News Bureau, Malabar News
Exams
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

റെഗുലർ വിഭാഗത്തിൽ മാത്രം 4,26, 999 വിദ്യാർഥികൾ ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതും. ആകെ 2962 പരീക്ഷ സെന്ററുകളാണ് പരീക്ഷയ്‌ക്ക് തയ്യാറാക്കിയത്. പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർഥികളടക്കം ആകെ 4,27,407 പേരാണ് പരീക്ഷ എഴുതുന്നത്.

4,32,436 വിദ്യാർഥികളാണ് പ്ളസ് ടു പരീക്ഷ എഴുതുന്നത്. ഇവർക്കായി 2005 പരീക്ഷ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. ഗൾഫിൽ എട്ടും ലക്ഷദ്വീപിൽ ഒൻപതും പരീക്ഷ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്.

അതേസമയം 2022 ജൂണ് ഒന്നിന് അടുത്ത അധ്യയന വർഷത്തെ ക്ളാസുകൾ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജൂൺ ഒന്നിനായിരിക്കും പ്രവേശനോൽസവം. അധ്യയനം തുടങ്ങും മുൻപ് ഡിജിറ്റൽ ഉപകരണങ്ങൾ നന്നാക്കാനായി ഡിജിറ്റൽ ക്ളിനിക്കുകൾ സംഘടിപ്പിക്കും.

കൂടാതെ അക്കാദമിക്ക് മാസ്‌റ്റർ പ്ളാനും തയ്യാറാക്കുന്നതാണ്. 1 മുതൽ 7 വരെയുള്ള ക്ളാസുകളിലെ അധ്യാപകർക്ക് മെയിൽ പരിശീലനം നൽകും. എൽകെജി, യുകെജി ക്ളാസുകൾക്ക് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഒന്നാം ക്ളാസിലേക്കുള്ള പ്രവേശനം ഇത്തവണയും അഞ്ചാം വയസിൽ തന്നെയാവും. ​ദേശീയ വിദ്യാഭ്യാസനയ പ്രകാരം വയസ് കൂട്ടുന്നതിൽ അടുത്ത തവണ വ്യക്‌തത വരുത്തും. ഖാദർ കമ്മിറ്റി റിപ്പോർട് അനുസരിച്ച് വ്യക്‌തത വരുത്തുമെന്നും അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ കണക്ക് എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read: ലക്ഷദ്വീപിലെ താൽകാലിക ഷെഡുകൾ പൊളിക്കൽ; ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE