സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം നാലായി

By Team Member, Malabar News
Malabarnews_covid death in kerala
Representational image
Ajwa Travels

കോഴിക്കോട് : ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍(69), വയനാട് കൊന്നച്ചാല്‍ സ്വദേശി ജോസഫ്(85) എന്നിവരാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മരിച്ച രവീന്ദ്രന്‍ കരള്‍ രോഗബാധിതനായിരുന്നു. ജോസഫിനും കരള്‍-വൃക്ക രോഗങ്ങള്‍ ഉണ്ടായിരുന്നു.

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുത്തന്‍കുരിശ് സ്വദേശിയായ പി വി പൗലോസ്(81), തൃപ്പൂണിത്തുറ സ്വദേശിയായ സുലോചന(62) എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേര്‍. കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് സുലോചന മരിച്ചത്. പൗലോസ് ഏറെനാളായി അര്‍ബുദരോഗത്തിന് ചികിത്സയില്‍ ആയിരുന്നു. ഒപ്പം ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ചികിത്സയില്‍ കഴിയുമ്പോഴാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE