432 ജീനക്കാരെ പിരിച്ചുവിട്ടു; പുറത്തായത് കോവിഡ് കാലത്തും സര്‍വീസില്‍ എത്താതിരുന്നവര്‍

By News Desk, Malabar News
Malabarnews_k k shailaja
ആരോഗ്യമന്ത്രി കെ കെ ശൈലജ
Ajwa Travels

തിരുവനന്തപുരം: അനധികൃതമായി ജോലിയില്‍നിന്ന് വിട്ടുനിന്ന 432 ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പല തവണ അവസരം നല്‍കിയിട്ടും തിരികെ എത്താത്തവരെയാണ് ആരോഗ്യ വകുപ്പില്‍ നിന്ന് നീക്കം ചെയ്‌തതെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പിരിച്ചുവിട്ടവരില്‍ 385 പേരും ഡോക്‌ടർമാരാണ്.

ഡോക്‌ടര്‍മാര്‍ക്കു പുറമെ അഞ്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടർമാര്‍, നാല് ഫാര്‍മസിസ്‌റ്റ്കള്‍, ഒരു ഫൈലേറിയ ഇന്‍സ്‌പെക്‌ടർ, 20 സ്‌റ്റാഫ് നേഴ്‌സുമാര്‍, ഒരു നേഴ്‌സിങ് അസിസ്‌റ്റന്റ് തുടങ്ങി 47 ജീവനക്കാരെയാണ് നീക്കം ചെയതത്. അനധികൃതമായി ജോലിക്കെത്താത്ത മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്‌ടര്‍മാരെ നേരത്തേ പുറത്താക്കിയിരുന്നു.

National News: ആര്‍ട്ടിക്കിള്‍ 370; കോണ്‍ഗ്രസിന്റേത് വിഘടന വാദികളുടെ ഭാഷ; ബിജെപി

കോവിഡ് കാലത്ത് ആരോഗ്യ വകുപ്പില്‍ ഡോക്‌ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം അത്യാവശ്യമാണ്. മഹാമാരിയെ അതിജീവിക്കാന്‍ ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. എന്നിട്ടും സേവനത്തിന് തിരിച്ചെത്താന്‍ ഇവര്‍ തയ്യാറായില്ല. ഈ കാലത്തും ആരോഗ്യ മേഖലയില്‍ നിന്ന് ജീവനക്കാര്‍ മാറി നില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE