ആര്‍ട്ടിക്കിള്‍ 370; കോണ്‍ഗ്രസിന്റേത് വിഘടന വാദികളുടെ ഭാഷ; ബിജെപി

By News Desk, Malabar News
Ajwa Travels

ന്യൂഡെല്‍ഹി: ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്‌ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുവെന്ന് പി. ചിദംബരം പറഞ്ഞതിന് പിന്നാലെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ബിജെപി രംഗത്ത്. കോണ്‍ഗ്രസ് വിഘടന വാദികളുടെ ഭാഷ സംസാരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വോട്ടു നേടാന്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന രാഷ്‌ട്രീയമാണ് കോണ്‍ഗ്രസ് പ്രയോഗിക്കുന്നതെന്ന് ആരോപിച്ച ബിജെപി ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയില്‍ അക്കാര്യം ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. ജമ്മു കശ്‌മീരിലെ സര്‍ക്കാര്‍ നീക്കത്തെ ജനങ്ങള്‍ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജമ്മു കശ്‌മീരിലും ലഡാക്കിലും എത്രമാത്രം പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ആളുകള്‍ കണ്ടു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും വിഘടന വാദികള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് വിലപിക്കുന്നത്. കോണ്‍ഗ്രസ് ഒരു ഇടുങ്ങിയ പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്നും അതിനാലാണ് രാജ്യത്തെ ജനങ്ങളുടെ വികാരത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: രാജ്യത്ത് കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ല; കേന്ദ്രസര്‍ക്കാര്‍

ആര്‍ട്ടിക്കിള്‍ 370 പുനഃസ്‌ഥാപിക്കുന്നതിന് ആയി ജമ്മു കശ്‌മീരില്‍ ഒത്തുചേര്‍ന്ന വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പീപ്പിള്‍സ് അലയന്‍സ് സഖ്യത്തെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി.ചിദംബരം ആണ് പിന്തുണ അറിയിച്ച് വെള്ളിയാഴ്‌ച്ച ട്വീറ്റ് ചെയ്‌തത്. ജനങ്ങളുടെ പദവിയും അവകാശങ്ങളും പുനഃസ്‌ഥാപിക്കാന്‍ കോണ്‍ഗ്രസ് ദൃഢ നിശ്‌ചയത്തോടെ നിലകൊള്ളുന്നുവെന്നും 2019 ഓഗസ്‌റ്റ് അഞ്ചിലെ മോദി സര്‍ക്കാരിന്റെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ തീരുമാനങ്ങള്‍ റദ്ദാക്കണമെന്നും സഖ്യത്തെ പിന്തുണച്ച് അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE