കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

By Staff Reporter, Malabar News
Covid Vaccination Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 6,05,680 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 96,280 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.

തിരുവനന്തപുരം 1,72,480 ഡോസ്, എറണാകുളം 2,00,530 ഡോസ്, കോഴിക്കോട് 1,36,390 ഡോസ് എന്നിങ്ങനെ കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 32,600 ഡോസ്, എറണാകുളം 37,900 ഡോസ്, കോഴിക്കോട് 25,780 ഡോസ് എന്നിങ്ങനെ കോവാക്‌സിനുമാണ് എത്തിയത്. ഇതിന് പുറമെ കെഎംഎസ്‌സിഎല്‍ മുഖേന സംസ്‌ഥാനം വാങ്ങിയ 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും ലഭ്യമായിട്ടുണ്ട്.

ഇന്ന് 3,13,868 പേര്‍ക്കാണ് വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് വാക്‌സിന്‍ നല്‍കിയത്. 1,143 സര്‍ക്കാര്‍ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പടെ 1519 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.

ഇതുവരെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പടെ ആകെ 2,65,82,188 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതില്‍ 1,95,36,461 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 70,45,727 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കി. 2021ലെ പ്രൊജക്റ്റഡ് പോപ്പുലേഷന്‍ അനുസരിച്ച് 55.19 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.90 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 68.07 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 24.55 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

Most Read: സെക്രട്ടറിയേറ്റ് തീപിടുത്തം; അട്ടിമറിയല്ലെന്ന് അന്തിമ റിപ്പോർട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE