തെരുവുനായയുടെ കടിയേറ്റ് 65കാരൻ മരിച്ചു

By Desk Reporter, Malabar News
Malabar News_death
Representational image
Ajwa Travels

മലപ്പുറം: കുറ്റിപ്പുറത്ത് തെരുവുനായകളുടെ ആക്രമണത്തിൽ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേകളത്തിൽ ശങ്കരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ തെരുവുനായകൾ കടിച്ചത്. കടിയേറ്റ് അവശനിലയിൽ ഭാരതപുഴയുടെ തീരത്ത് കണ്ടെത്തിയ ശങ്കരനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

ചൊവ്വാഴ്‌ച വൈകീട്ട് നടക്കാനിറങ്ങിയപ്പോഴാണ് ശങ്കരനെ തെരുവുനായകൾ ആക്രമിച്ചത്. സമീപത്ത് ഫുട്‌ബോൾ കളിക്കുകയായിരുന്ന യുവാക്കളാണ് തെരുവുനായകളുടെ കടിയേറ്റ് രക്‌തം വാർന്നുകിടക്കുന്ന നിലയിൽ ശങ്കരനെ കണ്ടത്.

ഭാരതപ്പുഴയിൽ മാലിന്യങ്ങൾ തള്ളുന്നതിനാൽ തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.

Malabar News:  ഷിഗല്ല രോഗബാധ; ഉറവിടം കണ്ടെത്താന്‍ സര്‍വേ ആരംഭിച്ച് വിദഗ്ധ സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE