നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു; കർണാടകയിൽ 8 മരണം

By Team Member, Malabar News
8 Were Died In The Bus Accident In Karnataka
Ajwa Travels

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ 8 പേർ മരിച്ചു. കർണാടകയിലെ തുംകുരുവിനു സമീപം പാവഗാഡയിൽ ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് 25ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

വിദ്യാർഥികൾ ഉൾപ്പടെ 60 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ആളുകളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ മരിച്ചവരിൽ 5 പേർ വിദ്യാർഥികളാണെന്നാണ് സൂചന. വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിന് പിന്നാലെ പോലീസ് വ്യക്‌തമാക്കിയത്‌.

ഹോസ്‌കോട്ടെയിൽ നിന്ന് പാവഗഡയിലേക്കുള്ള വഴിയിലാണ് അപകടം നടന്നത്. കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നവരിൽ കൂടുതൽ പേരും. അപകടത്തിന് പിന്നാലെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും, അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌.

Read also: കേരളത്തിൽ വികസനത്തെ എതിർക്കുന്ന ഒരു കൂട്ടായ്‌മ രൂപപ്പെടുന്നു; കാനം രാജേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE