വളാഞ്ചേരി: കളിക്കിടയിൽ ഷാൾ കഴുത്തിൽ കുരുങ്ങി 8 വയസുകാരന് ദാരുണാന്ത്യം. പുറമണ്ണൂർ കണക്കത്തൊടി പല കണ്ടത്തിൽ മുഹമ്മദ് യൂനസിന്റെ മകൻ മുഹമ്മദ് ഷാദിലാണ് (8) മരിച്ചത്. പുറമണ്ണൂർ മജ്ലിസ് സ്കൂൾ രണ്ടാം ക്ളാസ് വിദ്യാർഥിയാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പുറമണ്ണൂർ ജുമുഅ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും. മാതാവ്: ഫൗസിയ, സഹോദരങ്ങൾ: നിയ ഫാത്തിമ , നിഷാൻ.
Read also: കോവിഡ് വ്യാപനം; പഞ്ചായത്ത്തല മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി






































