ആലപ്പുഴ: തപാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്. ആകെയുള്ള 140 മണ്ഡലങ്ങളിൽ 82ലും എൽഡിഎഫ് മുന്നേറുകയാണ്. 56 സീറ്റുകളിൽ യുഡിഎഫ് തൊട്ടുപിന്നിലുണ്ട്. രണ്ട് സീറ്റുകളിലാണ് ബിജെപിയുടെ നേട്ടം.
തന്റെ സ്വന്തം മണ്ഡലമായ ഹരിപ്പാട് 67 വോട്ടുകൾക്കാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലീഡ് ചെയ്യുന്നത്. മണ്ഡലത്തിലെ ജനങ്ങൾ കൈവിടില്ലെന്ന പ്രതീക്ഷയും ചെന്നിത്തലയെ മുന്നോട്ട് നയിക്കുന്നുണ്ട്.
Also Read: തൃത്താലയിൽ വിടി ബൽറാം മുന്നിൽ