പനാജി: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ സംഘാംഗമായ ടൈഗർ മുസ്തഫ ഗോവയിൽ പിടിയിൽ. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഞായറാഴ്ച രാത്രി ഗോവയിലെ ഒരു ഹോട്ടലിൽ നിന്ന് ടൈഗർ മുസ്തഫയെ പിടികൂടിയെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കൊപ്പം ഹോട്ടൽ ഉടമയെയും എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹോട്ടലിൽ നടത്തിയ റെയ്ഡിൽ വലിയ അളവിൽ ലഹരിമരുന്ന് പിടിച്ചെടുത്തതായാണ് വിവരം. എൻസിബിയുടെ ഗോവ, മുംബൈ യൂണിറ്റുകൾ സംയുക്തമായി നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ടൈഗർ മുസ്തഫയെ പിടികൂടാനായത്. കഴിഞ്ഞയാഴ്ച ഇയാൾക്കായി എൻസിബി റെയ്ഡ് നടത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
Read Also: കോവിഡ് വ്യാപനം രൂക്ഷം; കേരളം നിയന്ത്രണം കടുപ്പിക്കണമെന്ന് കേന്ദ്രം