കോവിഡ് വ്യാപനം രൂക്ഷം; കേരളം നിയന്ത്രണം കടുപ്പിക്കണമെന്ന് കേന്ദ്രം

By Team Member, Malabar News
covid in india
Ajwa Travels

ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളം അതീവ ജാഗ്രത പുലർത്തണമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിൽ നിലവിൽ രോഗവ്യാപനം രൂക്ഷമാണെന്നും, അതിനാൽ തന്നെ നിയന്ത്രണങ്ങൾ കൂടുതൽ ശക്‌തമാക്കണമെന്നും മന്ത്രാലയം വ്യക്‌തമാക്കി.

കൂടാതെ കോവിഡ് രോഗികൾ അനാവശ്യമായി സിടി സ്‌കാൻ ചെയ്യുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ചെറിയ രോഗലക്ഷണങ്ങൾ ഉള്ള ആളുകൾ സ്‌കാൻ ചെയ്യേണ്ട ആവശ്യമില്ലെന്നും, സ്‌കാനിംഗിലൂടെ ഉണ്ടാകുന്ന റേഡിയേഷൻ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഒപ്പം തന്നെ ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലും രാജ്യത്ത് ആവശ്യത്തിന് ഓക്‌സിജൻ സ്‌റ്റോക്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടുതൽ ഓക്‌സിജൻ ഉൽപാദനത്തിനായി നൈട്രജൻ പ്ളാന്റുകൾ കൂടി ഓക്‌സിജൻ പ്ളാന്റുകളാക്കി മാറ്റിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി വ്യക്‌തമാക്കി.

Read also : വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചു; പിണറായി വിജയൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE