കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ സംഘത്തിലെ അംഗം ടൈഗർ മുസ്‌തഫ പിടിയിൽ

By Staff Reporter, Malabar News
tiger-mustafa
ടൈഗർ മുസ്‌തഫ
Ajwa Travels

പനാജി: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ സംഘാംഗമായ ടൈഗർ മുസ്‌തഫ ഗോവയിൽ പിടിയിൽ. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഞായറാഴ്‌ച രാത്രി ഗോവയിലെ ഒരു ഹോട്ടലിൽ നിന്ന് ടൈഗർ മുസ്‌തഫയെ പിടികൂടിയെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കൊപ്പം ഹോട്ടൽ ഉടമയെയും എൻസിബി അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

ഹോട്ടലിൽ നടത്തിയ റെയ്‌ഡിൽ വലിയ അളവിൽ ലഹരിമരുന്ന് പിടിച്ചെടുത്തതായാണ് വിവരം. എൻസിബിയുടെ ഗോവ, മുംബൈ യൂണിറ്റുകൾ സംയുക്‌തമായി നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ടൈഗർ മുസ്‌തഫയെ പിടികൂടാനായത്. കഴിഞ്ഞയാഴ്‌ച ഇയാൾക്കായി എൻസിബി റെയ്‌ഡ് നടത്തിയിരുന്നെങ്കിലും ഉദ്യോഗസ്‌ഥരെ കബളിപ്പിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.

Read Also: കോവിഡ് വ്യാപനം രൂക്ഷം; കേരളം നിയന്ത്രണം കടുപ്പിക്കണമെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE