കളമശ്ശേരിയിലെ തോൽവി; ലീഗ്-കോൺഗ്രസ്‌ ഭിന്നത രൂക്ഷമാവുന്നു

By Staff Reporter, Malabar News
congress league conflict

കൊച്ചി: കളമശ്ശേരിയിലെ യുഡിഎഫ് തോൽവിക്ക് പിന്നാലെ കോൺഗ്രസ്-ലീഗ് തർക്കം മുറുകുന്നു. പാലാരിവട്ടം പാലമടക്കമുള്ള വിഷയങ്ങൾ ചർച്ചയായ കളമശ്ശേരി മണ്ഡലത്തിൽ തോറ്റത് ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ് നൽകിയത് മൂലമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അബ്‌ദുൾ മുത്തലിഫ് ആരോപിച്ചു. കോൺഗ്രസ് സ്‌ഥാനാർഥിയാണ് മൽസരിച്ചതെങ്കിൽ കളമശ്ശേരിയിൽ ജയിക്കുമായിരുന്നുവെന്നും മുത്തലിഫ് പറഞ്ഞു.

കോൺഗ്രസിലെ ചില നേതാക്കൾ കാല് വാരിയതാണ് കളമശ്ശേരിയിലെ യുഡിഎഫ് സ്‌ഥാനാർഥി ഗഫൂറിന്റെ പരാജയത്തിന് പിന്നിലെന്ന ആരോപണം ഇബ്രാഹിം കുഞ്ഞിനോട് അടുപ്പമുള്ളവർ ശക്‌തമാക്കിയ സാഹചര്യത്തിലാണ് ലീഗിനെതിരെ രൂക്ഷമായ വിമർശനവുമായി കെപിസിസി ജനറൽ സെക്രട്ടറി അബ്‌ദുൾ മുത്തലിഫ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

തോൽവിക്ക് കാരണം കോൺഗ്രസല്ല. ലീഗിലെ വിഭാഗീയതയാണ്. ന്യൂനപക്ഷ വോട്ടുകൾ ലീഗിന് സമാഹരിക്കാനായില്ല. ഹൈന്ദവ വോട്ടുകളും പി രാജീവ് കൊണ്ടു പോയി.പാലാരിവട്ടം പാലം അഴിമതി കത്തിനിൽക്കേ ഇബ്രാഹീം കുഞ്ഞിന്റെ മകന് ലീഗ് സീറ്റ് കൊടുക്കരുതായിരുന്നു. മുസ്‌ലിം ലീഗിലെ വിഭാഗീയതയക്ക് കോൺഗ്രസിന് ഉത്തരവാദിത്തം ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read Also: 4 മന്ത്രിസ്‌ഥാനം ആവശ്യപ്പെടും; വിട്ടുവീഴ്‌ചക്കില്ല; നിലപാടുമായി സിപിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE