പരിശോധനക്കിടെ 12 ലിറ്റര്‍ നാടന്‍ ചാരായം പിടികൂടി

By News Desk, Malabar News
police
Representational Image
Ajwa Travels

കോഴിക്കോട്: പെരുവണ്ണാമൂഴി മുതുകാട്ടില്‍ നിന്ന് 12 ലിറ്റര്‍ നാടന്‍ ചാരായം പിടികൂടി. മുതുകാട് നാലാം ബ്ളോക്ക് പുഷ്‌പഗിരി മുക്കിന് സമീപത്തെ ഒഴിഞ്ഞ റബര്‍ തോട്ടത്തിലാണ് നാടന്‍ ചാരായം പോലീസ് കണ്ടെടുത്തത്. രണ്ട് കന്നാസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ചാരായം.

രണ്ട് കന്നാസുകളിലായി 12 ലിറ്റര്‍ ചാരായമാണ് ഉണ്ടായിരുന്നത്. കോവിഡ് ലോക്ക്ഡൗണിലെ പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന. ചാരായം പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. പെരുവണ്ണാമൂഴി പോലീസ് സബ് ഇൻസ്‌പെക്‌ടറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

Also Read: കോവിഡ്; മലയാളി നഴ്സ് യുപിയിൽ മരിച്ചു; ചികിൽസ കിട്ടിയില്ലെന്ന് ബന്ധുക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE