കോവിഡ്; മലയാളി നഴ്സ് യുപിയിൽ മരിച്ചു; ചികിൽസ കിട്ടിയില്ലെന്ന് ബന്ധുക്കൾ

By Staff Reporter, Malabar News
nurse_covid death
മരണപ്പെട്ട രഞ്‌ജു
Ajwa Travels

നോയിഡ: ഉത്തർപ്രദേശിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരണപ്പെട്ടു. നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്‌ജു (26) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ആയിരുന്നു അന്ത്യം. എന്നാൽ മതിയായ ചികിൽസ കിട്ടാതെയാണ് രഞ്‌ജു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

ആശുപത്രിയിൽ ചികിൽസകിട്ടുന്നില്ലെന്ന് രഞ്‌ജു അറിയിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. ചികിൽസ ഫലപ്രദമല്ലെന്ന് കാണിച്ച് രഞ്‌ജു കുടുംബത്തിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു.

ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് രഞ്‌ജു ജോലി ചെയ്‌തിരുന്നത്. ആശുപത്രിയിൽ കാര്യമായ ചികിൽസ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

Read Also: തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE