അര്‍ജന്റീന: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അര്‍ജന്റീനയിലും ലോക്ക്ഡൗണ്‍ ആരംഭിച്ചു. മെയ് 30 വരെയാണ് രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
നേരിട്ടുള്ള വിദ്യാഭ്യാസം, കായിക, മതപരമായ പ്രവര്‍ത്തനങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതർ അറിയിച്ചു. അവശ്യ കടകള്‍ക്ക് മാത്രമേ തുറക്കാൻ അനുവാദമുള്ളൂ.
24,801 പുതിയ കേസുകളാണ് അര്‍ജന്റീനയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തത്. ഇതുവരെ 3,539,484 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം 74,063 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമാവുകയും ചെയ്‌തു. നിലവില്‍ 358,472 സജീവ കേസുകളാണ് രാജ്യത്തുള്ളത്. തീവ്രപരിചരണ വിഭാഗങ്ങളില്‍ 6,214 രോഗികളുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 11.1 ദശലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തു. 2.4 ദശലക്ഷത്തിലധികം ആളുകള്‍ക്ക് രണ്ട് ഡോസുകളും നല്‍കിയെന്ന് മന്ത്രാലയം അറിയിച്ചു.


































