അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,512 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്ത രോഗമുക്തരുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 1,481 ആളുകൾ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്തരായത്. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 3 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മരിച്ചത്.
രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 5,57,619 ആയി ഉയർന്നു. ഇവരിൽ 5,37,531 ആളുകളും ഇതുവരെ രോഗമുക്തരായിട്ടുണ്ട്. കൂടാതെ രാജ്യത്ത് ഇതുവരെ ഉണ്ടായ കോവിഡ് മരണങ്ങൾ 1,654 ആയി ഉയർന്നു. യുഎഇയുടെ വിവിധ ഭാഗങ്ങളിലായി നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 18,434 ആണ്. കൂടാതെ കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 1,78,528 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
Read also : സംസ്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന സാഹചര്യം; ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി