സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന സാഹചര്യം; ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി

By Trainee Reporter, Malabar News
RTPCR test in six districts
Ajwa Travels

തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ സ്വീകരിക്കുന്ന നടപടികൾ സങ്കുചിത താൽപര്യങ്ങൾക്ക് വഴങ്ങിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടപടികൾ തീർത്തും അപലപനീയമാണ്. ഇതിൽ നിന്ന് ബന്ധപ്പെട്ടവർ പിൻവാങ്ങണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ലക്ഷദ്വീപിൽ നിന്ന് വരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്. അവിടുത്തെ ജനങ്ങളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത്തരം നീക്കങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല.

ലക്ഷദ്വീപും കേരളവുമായി ദീർഘകാലത്തെ ബന്ധമാണുള്ളത്. ഒരു കാലത്ത് നമ്മുടെ സംസ്‌ഥാനത്തിന്റെ ഭാഗമായിരുന്നു ലക്ഷദ്വീപ്. കേരളവും ദ്വീപ് നിവാസികളും തമ്മിലുള്ള പരസ്‌പര സഹകരണം തകർക്കാനുള്ള ഗൂഢ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

Read also: ‘രാഷ്‌ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്നു’; ഡിവൈഎഫ്‌ഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE